Tuesday, 26 February 2019

Revamped Website of Finance Department was inaugurated on 26.02.2019


ധനകാര്യവകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ബഹു.ധനകാര്യവകുപ്പ്മന്ത്രി ഡോ.ടി.എം.തോമസ്ഐസക് ഇന്ന് (26.02.2019)നിർവഹിച്ചു. 2006 മുതൽ നിലവിലുണ്ടായിരുന്ന സൈറ്റിൽ ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് ധനകാര്യ വകുപ്പിന്റെ ഐ.റ്റി. സോഫ്റ്റ്‌വെയർ വിഭാഗം സമ്പൂർണ്ണമായി നവീകരിക്കുകയായിരുന്നു.  ഉപയോക്താൾക്ക് വളരെ വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാൻ തക്കവണ്ണമുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. രണ്ടാം ഘട്ടത്തിൽ ധനകാര്യവകുപ്പിലെ വിവരങ്ങൾ അതിവേഗം ആവശ്യക്കാർക്കെത്തിയ്കാനായി ഒരു മൊബൈൽ ആപ്പും വികസിപ്പിക്കുന്നതാണ്.  ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി. ശ്രീ.മനോജ് ജോഷി, ജോയിന്റ് സെക്രട്ടറി ശ്രീമതി.മിനി. വി.ആർ, ധനകാര്യ ഐ.റ്റി സോഫ്റ്റ്‌വെയർ ജോയിന്റ് ഡയറക്ടർ ശ്രീ.അനിൽ കുമാർ ആർ, നോഡൽ ഓഫീസർ ശ്രീ.ഗോപകുമാർ വി.എസ്.  തുടങ്ങിയവർ പങ്കെടുത്തു.




No comments:

Post a Comment